ad
Deshabhimani

മകളുടെ വിവാഹമോചനത്തിന് ലഡു വിതരണം ചെയ്ത് അച്ഛൻ; വീഡിയോ വൈറല്‍

meerut
വെബ് ഡെസ്ക്

Published on Apr 06, 2026, 04:43 PM | 1 min read

മീററ്റ്: മകൾക്ക് വിവാഹമോചനം അനുവദിച്ചതിന് പിന്നാലെ കോടതി സമുച്ചയത്തിന് പുറത്ത് ചെണ്ടകൊട്ടിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഒരു പിതാവ്. മീററ്റ് സ്വദേശിയായ ഡോ. ജ്ഞാനേന്ദ്ര ശർമയാണ് സോഷ്യൽമീ‍ഡിയ തിരയുന്ന ഈ ഡാഡി കൂൾ.


"ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു, അവളാണ് എന്റെ ഹൃദയവും ആത്മാവും" എന്ന സന്ദേശം അച്ചടിച്ച കറുത്ത ടി ഷർട്ടുകൾ ധരിച്ചാണ് കുടുംബാംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തത്. പ്രണിതയാകട്ടെ 'എന്റെ കുടുംബം, എന്റെ ജീവൻ' എന്നെഴുതിയ ടി ഷർട്ടും ധരിച്ചിരുന്നു. ബന്ധുക്കൾ ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്യുകയും ലഡു വിതരണം ചെയ്യുന്നതിന്റെ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി.



2018ലായിരുന്നു പ്രണിതയുടെ വിവാഹം. എന്നാൽ ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിക്ക വയ്യാതെ 2021ൽ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. 'മകളുടെ ജനനസമയത്ത് താൻ ചെണ്ടകൊട്ടി ആഘോഷിച്ചിരുന്നു, ജീവിതത്തിലെ ഈ പ്രതിസന്ധി ഘട്ടം പിന്നിടുമ്പോഴും അതേ അന്തസ്സോടെ അവളെ വരവേൽക്കാൻ താൻ ആഗ്രഹിക്കുന്നു' എന്ന് ഡോ. ജ്ഞാനേന്ദ്ര ശർമ പറഞ്ഞു.


ആഘോഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് വീഡിയോയിൽ കമന്റുകളുമായി എത്തിയത്. പ്രയാസകരമായ സമയങ്ങളിൽ മക്കൾക്ക് താങ്ങാകാൻ എല്ലാ കുടുംബങ്ങൾക്കും കഴിയണമെന്നും ചിലർ അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home