print edition പോരാട്ടം തുടരാൻ ബംഗാൾ

കൊൽക്കത്തയിൽ നടന്ന മെയ്ദിന റാലി
ഗോപി
Published on May 03, 2026, 12:00 AM | 1 min read
കൊല്‍ക്കത്ത : സിഐടിയുവിന്റെയും ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിൽ പശ്ചിമബംഗാളിൽ മെയ്ദിനം വിപുലമായി ആചരിച്ചു. ഫാക്‍ടറികള്‍, തോട്ടങ്ങൾ, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്‌ച രാവിലെ പതാക ഉയര്‍ത്തി. എല്ലാ ജില്ലാ, ഉപജില്ലാ കേന്ദ്രങ്ങളിലും ആയിരങ്ങൾ അണിനിരന്ന് റാലികള്‍ നടന്നു. കൊൽക്കത്തയിൽ വന്‍റാലി സംഘടിപ്പിച്ചു.സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ രാവിലെ പതാക ഉയർത്തി. രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ശ്രീദീപ് ഭട്ടാചാര്യ, സിഐടിയു സംസ്ഥാന പ്രസിഡന്റ് അനാദി സാഹു, സംസ്ഥാന സെക്രട്ടറി സിയാവുൾ ആലം തുടങ്ങിയവർ പങ്കെടുത്തു.











0 comments