ad
Deshabhimani

print edition സുക്‌മയിൽ 
10 മാവോയിസ്‌റ്റുകൾ കീഴടങ്ങി

Maoist surrenderd
വെബ് ഡെസ്ക്

Published on Dec 13, 2025, 12:15 AM | 1 min read


സുക്‌മ

ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ ആറ്‌ സ്‌ത്രീകളടക്കം 10 മാവോയിസ്‌റ്റുകൾ കീഴടങ്ങി. തലയ്‌ക്ക്‌ 33 ലക്ഷം രൂപ വിലയിട്ടിരുന്നവരാണ്‌ കീഴടങ്ങിയത്‌. കന്പനി പ്ലാറ്റൂൺ കമാൻഡറായിരുന്ന മിദിയം ഭീമ (30) ഉൾപ്പടെയാണ്‌ കീഴടങ്ങിയത്‌. ഇ‍ൗ വർഷം ഇതുവരെ 263 മാവോയിസ്‌റ്റുകൾ സുക്‌മയിൽ കീഴടങ്ങിയെന്ന്‌ എസ്‌പി കിരൺ ച‍ൗഹാൻ പറഞ്ഞു.


മുതിർന്ന പൊലീസ്‌, സിആർപിഎഫ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കീഴടങ്ങൽ. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും ഇവർ കൈമാറി. സംസ്ഥാനത്ത്‌ രണ്ടുവർഷത്തിനിടെ 2,400 മാവോയിസ്‌റ്റുകൾ കീഴടങ്ങിയെന്നാണ്‌ പൊലീസ്‌ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home