ഇന്ത്യയിൽ ‘ഹിന്ദു സംരക്ഷകർ’ പൊളിച്ചുനീക്കിയ നിരവധി ക്ഷേത്രങ്ങൾ


കെ പി അക്ഷയ്
Published on Dec 08, 2025, 07:49 AM | 1 min read
ന്യൂഡൽഹി: ‘ഹിന്ദുക്കളുടെ സംരക്ഷകർ’ എന്ന് അവകാശപ്പെടുന്ന സംഘപരിവാർ പൊളിച്ചുനീക്കിയ നിരവധി ക്ഷേത്രങ്ങളുമുണ്ട് ഇന്ത്യയിൽ. ദിവസങ്ങൾ മുന്പാണ് ഡൽഹിയിലെ ആർഎസ്‌എസ് ആസ്ഥാനത്തെ പാർക്കിങ്ങിനായി, സമീപത്തുണ്ടായിരുന്ന 1,400 വർഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റിയത്. ജണ്ഡേവാലയിലെ ഗോരഖ്‌നാഥ് ക്ഷേത്രമാണ് ബിജെപി ഭരണത്തിലുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊളിച്ചത്. പ്രദേശവാസി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോവഴി സംഭവം പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങളുണ്ടായി.
മോദി സർക്കാരിന്റെ കാലത്ത് 2008ൽ ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിൽ തകർന്നുവീണത് 80 ക്ഷേത്രങ്ങളാണ്. അനധികൃത നിർമാണങ്ങൾ എന്നാരോപിച്ചായിരുന്നു മോദി സർക്കാരിന്റെ നടപടി.
2019ൽ ഉത്തർപ്രദേശിലും ക്ഷേത്രങ്ങൾ വ്യാപകമായി പൊളിച്ചുമാറ്റി. മോദിയുടെ മണ്ഡലമായ വാരാണസിയിൽ കാശി വിശ്വനാഥ് ഇടനാഴി നിർമിക്കുന്നതിന്റെ ഭാഗമായി നിരവധി ക്ഷേത്രങ്ങളാണ് പൊളിച്ചുകളഞ്ഞത്. ഇതിൽ ആയിരക്കണക്കിന് വർഷം പഴക്കം വരുന്ന ക്ഷേത്രങ്ങളെും ഉൾപ്പെടും. വാരാണസി എന്ന പുരാതനനഗരത്തിലെ 300ൽ അധികം കെട്ടിടങ്ങളാണ് 2019ൽ യോഗി ആദിത്യ നാഥ് സർക്കാരിന്റെ നേതൃത്വത്തിൽ തകർക്കപ്പെട്ടത്.










0 comments