print edition മണ്ഡി ഐഐടിയിൽ മനുസ്‌മൃതി പോസ്റ്റർ

ന്യൂഡൽഹി : ഹിമാചൽപ്രദേശിലെ മണ്ഡി ഐഐടി കാമ്പസിൽ ‘ശൂദ്രർ സവർണരെ സേവിക്കേണ്ടവരാണ്’ എന്ന വിവാദ പോസ്റ്റർ. ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ‘ഭഗവദ്ഗീത–-ദ ടൈംലെസ് വിസ്ഡം’ എന്ന തലക്കെട്ടിലാണ് പോസ്റ്റർ പതിച്ചത്. ഭഗവദ്ഗീത പരാമർശിക്കുന്ന ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ ജാതികളെക്കുറിച്ച് ഇതിൽ വിശദീകരിക്കുന്നു. ഐഐടി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബ്രാഹ്മണർ ദൈവസന്ദേശം പ്രചരിപ്പിക്കുന്നവരും ക്ഷത്രിയർ സമൂഹത്തെയും ആത്മീയതയെയും സംരക്ഷിക്കുന്നവരും വൈശ്യർ സാമ്പത്തിക മേഖലയെ നയിക്കുന്നവരും ആണെന്ന് പോസ്റ്റർ വിവരിക്കുന്നു. ശൂദ്രരുടെ ധർമമായി ‘ഉയർന്ന ജാതിക്കാരെ സേവിക്കുക’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വാർത്തയറിഞ്ഞ് താൻ ‘ഞെട്ടിപ്പോയി’ എന്നായിരുന്നു ഐഐടി ഡയറക്‌ടർ ലക്ഷ്‌മിധർ ബെഹ്റയുടെ പ്രതികരണം. ജാതിപരമായ വിവേചനത്തെ സ്ഥാപനം പിന്തുണക്കില്ലെന്നും വിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് പോസ്റ്റർ പ്രദർശിപ്പിച്ചതെന്നും ഡയറക്ടർ പറഞ്ഞു.









0 comments