print edition ‘ഇന്ത്യയിൽ രൂപയല്ലേ; ഡോളറിന്റെ മൂല്യം കൂടുന്നത് ബാധിക്കില്ല’ ; പരിഹാസ്യ പ്രസ്‌താവനയുമായി ബിജെപി എംപി

ന്യൂഡൽഹി
ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തവെ പരിഹാസ്യ പ്രസ്‌താവനയുമായി ബിജെപി എംപി മനോജ് തിവാരി. ഇന്ത്യയിലെ ജനങ്ങൾ അവരുടെ പോക്കറ്റിൽ കൊണ്ടുനടക്കുന്നതും സാധനങ്ങൾ വാങ്ങുന്നതും രൂപ ഉപയോഗിച്ചാണ്. ഡോളറുമായി ബന്ധപ്പെട്ട് നമുക്ക് ഒന്നും ചെയ്യാനില്ല. നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒരു വിധത്തിലും ഡോളറിന്റെ മൂല്യം കൂടുന്നതും കുറയുന്നതും ബാധിക്കില്ല എന്നായിരുന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ എംപിയുടെ വാക്കുകൾ. എംപിയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പരിഹസിക്കപ്പെട്ടു.











0 comments