print edition മണിപ്പുർ അശാന്തം: 48 മണിക്കൂറിൽ ഉപരോധം പിൻവലിക്കണമെന്ന് കുക്കികൾ

ഫയൽ ചിത്രം
ഇംഫാൽ: സംഘപരിവാർ കലാപത്തീയിലേക്ക് എടുത്തെറിഞ്ഞ മണിപ്പുരിൽ സ്ഥിതിഗതി വഷളാകുന്നു. കുക്കി ഭൂരിപക്ഷ മേഖലയായ കാങ്‌പോക്‌പിയിൽ കലാപക്കാർ ദേശീയപാതയിലും സംസ്ഥാന പാതകളിലും ഏർപ്പെടുത്തിയ ഉപരോധം ജനജീവിതം ദുസ്സഹമാക്കി. നാഗാ വിഭാഗക്കാരാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് ആരോപിച്ച കുക്കി സംഘടനകൾ 48 മണിക്കൂറിനകം ഇത് പിൻവലിക്കണമെന്ന് അന്ത്യശാസനം നൽകി.
ഉപരോധം പിൻവലിച്ചില്ലെങ്കിൽ മേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. കലാപക്കാർ ദേശീയപാത ഉപരോധിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കി. അവശ്യസാധനങ്ങളുടെ വില കുതിച്ചു. കരിഞ്ചന്തയിൽ 5,000 രൂപയ്ക്കാണ് പാചകവാതക സിലിണ്ടർ. സ്ഥിതിഗതിവഷളാവുന്നത് ബോധ്യപ്പെട്ടിട്ടും സംസ്ഥാനത്തെ ബിജെപി സർക്കാർ നടപടിയെടുക്കാതെ നോക്കിനിൽക്കുകയാണ്.










0 comments