ad
Deshabhimani

മണിപ്പൂരിൽ വീണ്ടും അക്രമം: കാംഗ്പോക്പിയിൽ അഞ്ച് വീടുകൾ തീയിട്ടു

manipur
വെബ് ഡെസ്ക്

Published on May 31, 2026, 02:56 PM | 1 min read

ഇംഫാൽ: വംശീയ സംഘർഷങ്ങൾ വിട്ടൊഴിയാത്ത മണിപ്പൂരിൽ വീണ്ടും അക്രമസംഭവങ്ങൾ. കാംഗ്പോക്പി ജില്ലയിലെ കുക്കി-സോ ഗ്രാമമായ ഖരാം വൈഫെയിൽ ഉണ്ടായ അക്രമത്തിൽ അഞ്ച് വീടുകൾ അക്രമികൾ തീയിട്ടു നശിപ്പിച്ചു. പ്രദേശത്ത് എത്തിയ സായുധരായ അക്രമികൾ വെടിയുതിർക്കുകയും പരക്കെ അക്രമം അഴിച്ചുവിടുകയുമായിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.


ശനിയാഴ്ച രാത്രിയോടെയാണ് സായുധരായ ഒരു സംഘം ഗ്രാമത്തിന് നേരെ ആക്രമണം നടത്തിയത്. വിവരമറിഞ്ഞ് സുരക്ഷാസേന എത്തി എങ്കിലും വീടുകൾ കത്തി നശിച്ചിരുന്നു. മറ്റൊരു ഗോത്രവിഭാഗത്തിൽപ്പെട്ട സായുധ സംഘമാണ് തങ്ങളുടെ ഗ്രാമത്തിന് നേരെ ആക്രമണം നടത്തിയതെന്ന് പ്രാദേശികവാസികൾ ആരോപിച്ചു.


സംഭവത്തെ കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ (KIM) ശക്തമായ ഭാഷയിൽ അപലപിച്ചു. 2023 മെയ് മാസം മുതൽ ഇംഫാൽ താഴ്‌വരയിലെ മെയ്തേയി വിഭാഗവും മലയോര മേഖലകളിലെ കുക്കി വിഭാഗവും തമ്മിൽ പൊട്ടിപുറപ്പെട്ട കലാപത്തിൽ ഇതുവരെ 260-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ സംസ്ഥാനത്ത് നാഗാ കുക്കി-സോ ഗോത്രങ്ങൾ തമ്മിലും സായുധ ഏറ്റുമുട്ടലുകളഉം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home