പുതിയ സിബിഎസ്ഇ ചെയർമാനായി മൻദീപ് ഭണ്ഡാരിയെ നിയമിച്ചു

ന്യൂഡൽഹി : പുതിയ സിബിഎസ്ഇ ചെയർമാനെ തെരഞ്ഞെടുത്ത് കേന്ദ്രം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മൻദീപ് കെ ഭണ്ഡാരിയെ പുതിയ ചെയർമാനായി നിയമിച്ചു. കേന്ദ്ര ഉന്നതതല ഐഎഎസ് പുനസംഘടനയിലാണ് തീരുമാനം.
നിലവിൽ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു മൻദീപ്. പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി നടപ്പിലാക്കിയ 'ഓൺ-സ്ക്രീൻ മാർക്കിംഗ്' സംവിധാനത്തിലെ ക്രമക്കേടുകളെച്ചൊല്ലി സിബിഎസ്ഇയിൽ വലിയ പ്രതിഷേധങ്ങളും ആരോപണങ്ങളും ഉയർന്നതിന് പിന്നാലെയാണ് ഈ നിർണായക മാറ്റം.
വിവാദത്തിലായ ഈ പ്ലാറ്റ്‌ഫോമിന്റെ സേവനങ്ങൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ബോർഡ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ജൂൺ രണ്ടിന് അന്നത്തെ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ മാറ്റുകയും പ്രശാന്ത് ലോഖണ്ഡെയെ പുതിയ ചെയർമാനായി നിയമിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ മൻദീപ് കെ ഭണ്ഡാരിയെ പുതിയ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.









0 comments