ad
Deshabhimani

വിവാഹിതയായ സ്ത്രീയുമായി പ്രണയം; 25 കാരനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തി

Murder

കൊല്ലപ്പെട്ട ജഷൻദീപ് സിങ്, Photo; NDTV

വെബ് ഡെസ്ക്

Published on Apr 15, 2026, 10:00 AM | 1 min read

മാൻസ: വിവാഹിതയായ സ്ത്രീയുമായി പ്രണയബന്ധമെന്ന് ആരോപിച്ച് 25 വയസുകാരനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ മാൻസയിലാണ് ദാരുണ സംഭവം. ഖോഖർ റോഡ് സ്വദേശിയായ ജഷൻദീപ് സിങിനെ സ്ത്രീയുടെ കുടുംബാം​ഗങ്ങളാണ് യുവാവിനെ മർദിച്ചത്. മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതിനെ തുടർന്ന് ജഷൻ ദീപിന്റെ കൈകാലുകൾ ഒടിയുകയും ശരീര മാസകലം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അവശനായ ജഷൻദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചികിത്സയിലിരിക്കെയാണ് യുവാവ് മരണപ്പെട്ടത്. ‌‌മൂന്ന് കുട്ടികളുടെ അമ്മയായ യുവതി മരിച്ച യുവാവിൻറെ അയൽവാസിയായിരുന്നു. മുൻപും ജഷൻദീപിനെ ഇവർ ലക്ഷ്യം വെച്ചിരുന്നതായി പിതാവ് ഗുർസേവക് സിംഗ് ആരോപിച്ചു. ഒരു ബോലേറോ കാറിലെത്തിയ നാലോ അഞ്ചോ പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങിയ സംഘമാണ് മകനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്ത്രീയുടെ കുടുംബം തന്റെ മകനെ ഒരു മരത്തിൽ കെട്ടിയിട്ട് നിഷ്കരുണം മർദിക്കുകയായിരുന്നുവെന്നും യുവാവിൻറെ ബന്ധുക്കൾ ആരോപിച്ചു.


കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും തങ്ങൾക്ക് നീതി വേണമെന്നും കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ‌യുവാവിന്റെ മരണത്തോടെ കുടുംബം ഒളിവിലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home