ഭാര്യയോടുള്ള ദേഷ്യത്തിൽ ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി; പ്രതി പിടിയിൽ

ലക്നൗ : ഭാര്യയോടുള്ള ദേഷ്യത്തിൽ യുവാവ് ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി. ജഗ്ദീപ് സിങ്ങെന്നയാളാണ് തന്റെ ഭാര്യയായ പൂനത്തിൻ്റെ മാതാപിതാക്കളെ മൂര്‍ച്ഛയുള്ള വസ്തു ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ വീട്ടിലേക്ക് മടങ്ങി വരില്ലായെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൻ്റെ പുറത്താണ് യുവാവ് കൊലപാതകം നടത്തിയത്. ചൊവ്വ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വിജയ് ഖേദയില്‍ താമസിച്ചിരുന്ന യുവതിയുടെ മാതാപിതാക്കളെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.
ബഹളംകേട്ട് നാട്ടുകാര്‍ ഓടികൂടുകയും പ്രതിയായ ജഗ്ദീപിനെ പിടികൂടുകയുമായിരുന്നു. നാട്ടുകാർ തന്നെ ഇയാളെ പൊലീസിന് ഇയാളെ കൈമാറി. പൂനത്തിന്റെ മാതാപിതാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.










0 comments