ad
Deshabhimani

വിജയ്‌യുടെ ടിവികെ റാലിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സേലത്ത് സംഘർഷാവസ്ഥ

TVK.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 11:35 AM | 1 min read

സേലം: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയും സേലത്ത് സ്ഥിരതാമസക്കാരനുമായ സൂരജ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച സേലത്ത് നടന്ന പാർട്ടിയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിനിടെയാണ് സംഭവം.


കടുത്ത ചൂടും നിർജ്ജലീകരണവുമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന സൂരജ്, വിജയ്‌യെ കാണാനായി മണിക്കൂറുകളോളം വെയിലത്ത് നിൽക്കുകയായിരുന്നു.


റാലി പന്തലിൽ വെച്ച് കുഴഞ്ഞുവീണ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം വിജയിന്റെ കരൂർ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണിപ്പോൾ സേലത്തും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


മരണവാർത്തയ്ക്ക് പിന്നാലെ സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ടിവികെ പ്രവർത്തകർ കൈയേറ്റത്തിന് മുതിർന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റ സൂരജിന് പ്രഥമശുശ്രൂഷ നൽകുന്നതിലും മറ്റും സംഘാടകർക്ക് വീഴ്ച പറ്റിയോ എന്നതടക്കം പൊലീസ് അന്വേഷിച്ചു വരികയാണ്.


പരിമിതമായ ആളുകൾക്ക് മാത്രം അനുമതിയുള്ള ഹാളിൽ അയ്യായിരത്തിലധികം പേർ തടിച്ചുകൂടിയത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിച്ചത്. സംഭവത്തിൽ ടിവികെ ഭാരവാഹികൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home