ad
Deshabhimani

ബംഗ്ലാദേശിയെന്നാരോപിച്ച് ബിഹാറിൽ യുവാവിന് ആൾക്കൂട്ട മർദനം

Stock Image Man Attacked

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jan 03, 2026, 10:02 AM | 1 min read

മധുബാനി : ബിഹാറിലെ മധുബാനിയിൽ ബം​ഗ്ലാദേശിയെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്നു പറഞ്ഞ് യുവാക്കൾ ഒരാളെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് പൊലീസ് നടപടി സ്വീകരിച്ചു. രാജ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചക്ദയിലാണ് സംഭവമെന്ന് മധുബാനി പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര കുമാർ പറഞ്ഞു.


രാജ്നഗർ നിവാസികളാണ് ആക്രമണം നടത്തിയത്. സുപോൾ ജില്ലയിലെ ബിർപൂർ നിവാസിക്കാണ് മർദ്ദനമേറ്റത്. കൊലപാതകശ്രമം ഉൾപ്പെടുന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home