ad
Deshabhimani

യുപിയിൽ ടെലികോം ഓഫീസ് ജീവനക്കാരിയെ കോടാലി കൊണ്ട് വെട്ടി യുവാവ്

upattack
വെബ് ഡെസ്ക്

Published on Mar 21, 2025, 06:34 PM | 1 min read

മുസാഫർപൂർ: യുവതിയെ ടെലികോം ഓഫീസിനുള്ളിൽ കയറി കോടാലികൊണ്ട് വെട്ടി യുവാവ്. ഉത്തർപ്രദേശിലെ മുസാഫർപൂരിലാണ് സംഭവം. കോൾ ഡീറ്റെയിൽസ് നൽകാൻ യുവതി വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്. അക്രമിയുടെ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


യുവതിക്ക് മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടെന്ന് യുവാവിന് സംശയമുണ്ടായിരുന്നു. ഇതോടെ ഇയാൾ യുവതി ജോലി ചെയ്യുന്ന ടെലികോം ഓഫിസിലെത്തി ഫോണിലെ കോൾ ഡീറ്റെയിൽസ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെയാണ് ഇയാൾ കയ്യിൽ കരുതിയ കോടാലികൊണ്ട് യുവതിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.


പിന്നാലെ ഓഫീസിലെ മറ്റ് ജീവനക്കാർ സംഭവം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പരിക്ക് പറ്റിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home