Deshabhimani

4.5 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഡൽഹി വിമാനത്താവളത്തിൽ യുവാവ് അറസ്റ്റിൽ

Delhi Airport

ഡൽഹി വിമാനത്താവളം

വെബ് ഡെസ്ക്

Published on Oct 10, 2026, 06:28 AM | 1 min read

ന്യൂഡൽഹി: 4.5 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഡൽഹി വിമാനത്താവളത്തിൽ യുവാവ് അറസ്റ്റിലായി. 12.85 കിലോ​​ഗ്രാം കഞ്ചാവെന്ന് സംശയിക്കുന്ന ലഹരിവസ്തുവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നുമാണ് കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കൾ കണ്ടെടുത്തത്.


ഒക്ടോബർ ആറിന് ടെർമിനൽ മൂന്നിലെത്തിയ യാത്രക്കാരനിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ട്രോളി ബാഗിൽ നിന്ന് സംശയാസ്പദമായ ലഹരിവസ്തു കണ്ടെത്തുകയായിരുന്നു. 13 കവറുകളിലായാണ് ലഹരിവസ്തു സൂക്ഷിച്ചിരുന്നത്. ഇയാളെ 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ സെക്ഷൻ 43(B) പ്രകാരം അറസ്റ്റു ചെയ്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home