ad
Deshabhimani

ഡൽഹിയിലെ വ്യാജ ഭീഷണി സന്ദേശങ്ങൾ; മൈസൂരു സ്വദേശി പിടിയിൽ

delhi police
വെബ് ഡെസ്ക്

Published on Mar 30, 2026, 08:41 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ വിവിധയിടങ്ങളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ മൈസൂരു സ്വദേശി പിടിയിൽ. മൈസൂരു ബൃന്ദാവൻ എക്സ്റ്റൻഷൻ സ്വദേശിയായ ശ്രീനിവാസിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആയിരത്തിലധികം വ്യാജ ഭീഷണി സന്ദേശങ്ങൾ ഇയാൾ അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


മൈസൂരു സിറ്റി പൊലീസിന്റെ സഹായത്തോടെ വെള്ളിയാഴ്ച രാത്രി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡൽഹിയിലെ വിദ്യാലയങ്ങൾ, കോളേജുകൾ, കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇത് വലിയ സുരക്ഷാ ആശങ്കകൾക്കും പരിശോധനകൾക്കും കാരണമായെങ്കിലും പിന്നീട് ഇവയെല്ലാം വ്യാജമാണെന്ന് തെളിയുകയായിരുന്നു.


പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള നിർണ്ണായക രേഖകൾ പൊലീസ് പിടിച്ചെടുത്തു. വിവി പുരം പൊലീസിന്റെ സഹായത്തോടെയാണ് ഡൽഹി പൊലീസ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി പ്രതിയെ ഇന്ന് ഡൽഹിയിലെത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home