ad
Deshabhimani

മമത രാജി സമർപ്പിച്ചില്ല: ബം​ഗാൾ നിയമസഭ പിരിച്ചുവിട്ട് ​ഗവർണർ

mamata banerjee
വെബ് ഡെസ്ക്

Published on May 07, 2026, 07:54 PM | 1 min read

കൊൽക്കത്ത: ബം​ഗാള്‍ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെ ​​ രാജിവെയ്ക്കാൻ വിസമ്മതിച്ച ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർ‌ജിയുടെ നടപടിക്കെതിരെ ​​ഗവർണറുടെ ഇടപെടൽ. മമത രാജിക്ക് ഒരുങ്ങാഞ്ഞതിന് പിന്നാലെ ബം​ഗാൾ ​ഗവർണർ‌ ആർഎൻ രവി മന്ത്രിസഭ പിരിച്ചുവിട്ടു.


എന്നിൽ നിക്ഷിപ്തമായ അധികാര പ്രകാരം ഭരണഘടനാ വകുപ്പ് 174 വകുപ്പ് (2) ഉപവകുപ്പ് (b)പ്രകാരം, 7-മെയ്-2026 ഓടെ ബം​ഗാൾ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതായി ​ഗവർണർ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി നീക്കങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നടത്തിയ മമത അവസാന ആയുധമെന്ന നിലയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ​ഗവർണർ അധികാരം ഉപയോ​ഗിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home