print edition എസ്ഐആര്‍ നിയമവിരുദ്ധം: ലോക്‌സഭയും നിയമസഭകളും പിരിച്ചുവിടണം: ഖാര്‍ഗെ

ന്യൂഡല്‍ഹി: എസ്ഐആറിനു ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പും നിയമവിരുദ്ധമാണെന്നും ലോക്‌സഭയും സംസ്ഥാന നിയമസഭകളും പിരിച്ചുവിടണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പേപ്പർ ബാലറ്റുപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഇന്ന് രാജ്യം മുഴുവൻ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പുകളിലൂടെയാണ് പ്രവർത്തിക്കുന്നത്. മോദി നിയമവിരുദ്ധ പ്രധാനമന്ത്രിയാണ്, അമിത് നിയമവിരുദ്ധ ആഭ്യന്തരമന്ത്രിയാണ്. എസ്ഐആര്‍ നടപ്പാക്കിയ ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ മുഖ്യമന്ത്രിമാരും നിയമവിരുദ്ധരാണ്. അവയെല്ലാം പിരിച്ചുവിട്ട് പേപ്പർ ബാലറ്റ് ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം’ –ഖാര്‍ഗെ കലബുര്‍ഗിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എസ്ഐആർ നടപ്പാക്കിയ ശേഷമാണ് കേരളത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് എന്നിരിക്കെ മുഖ്യമന്ത്രി വി ഡി സതീശൻ നയിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിയമസാധുതയെക്കൂടിയാണ് ഖാർഗെ ചോദ്യംചെയ്യുന്നത്.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. "അവരുടെ സ്വന്തം ആളുകൾ" തന്നെയാണ് ഇത് പറയുന്നത്. ഇന്ത്യയില്‍ മുമ്പ് ഒരു പ്രധാനമന്ത്രിയും ചെയ്‌തിട്ടില്ലാത്തവിധം മോദി ജനാധിപത്യത്തെ താഴ്‌ത്തികെട്ടി. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കണോ തകർക്കണോ എന്ന് ചിന്തിക്കണം. അതിനാലാണ് ഇന്ത്യ കൂട്ടായ്‌മ പ്രക്ഷോഭത്തിന് ആഹ്വാനംചെയ്‌തത്. രാജ്യവ്യാപക പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments