ad
Deshabhimani

മൈസൂരുവിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

accident
വെബ് ഡെസ്ക്

Published on Apr 13, 2025, 08:18 AM | 1 min read

ബംഗളുരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ മകൾ കാർത്തികയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മൈസൂർ- നഞ്ചൻഗുഡ് ദേശീയപാതയിലായിരുന്നു അപകടമുണ്ടായത്.


അപകടത്തിൽ ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം തൃക്കടേരി സ്വദേശി ഗോപാലകൃഷ്ണന്റെ മകൻ ജി ഹരിശങ്കർ തരകന് പരിക്കേറ്റു. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു കാർത്തിക. അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് അപകടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home