ad
Deshabhimani

ഡൽഹിയിൽ മലയാളി വിദ്യാർഥിയെ കാണാതായി; അന്വേഷണം പുരോഗമിക്കുന്നു

AFIYA AYOOB
വെബ് ഡെസ്ക്

Published on Jul 08, 2026, 05:44 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിയെ കാണാതായെന്ന് പരാതി. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ എം എ വിദ്യാർഥി ആഫിയ അയൂബി(23) നെയാണ് കാണാതായത്. സർവകലാശാലയിലെ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർഥിയാണ് ആഫിയ. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ്.


ഇന്നലെ രാത്രി 11.30ഓടെ മരുന്ന് വാങ്ങാനായി ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്നും ആഫിയ പുറത്തേക്ക് പോയിരുന്നു. പിന്നീട് ആഫിയ തിരിച്ചെത്തിയില്ല. ഫോൺ മുറിയിൽ വെച്ചാണ് ഇവർ പുറത്തുപോയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടണമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യർഥിച്ചു.


ഫോൺ: 7503703032



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home