ad
Deshabhimani

കറാച്ചി വിമാനത്താവളത്തിൽ മൂന്നു മലയാളികൾ കുടുങ്ങി; നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

KARACHI 5.
വെബ് ഡെസ്ക്

Published on Mar 01, 2026, 08:53 PM | 1 min read

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മൂന്നു മലയാളികൾ കുടുങ്ങി. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ (3) എന്നിവരാണ് കുടുങ്ങിയത്.സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.


അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ ‌യാത്രക്കാരായിരുന്നു ഇവർ.ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരുന്നുവെന്നും സംസ്ഥാന സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. മലയാളി കുടുംബം അടക്കം എട്ടു ഇന്ത്യൻ പൗരന്മാരാണ് കറാച്ചിയിൽ കുടുങ്ങിയത്.


ഇവർ കുവൈറ്റിൽ നിന്നുളള ലോകകേരള സഭാംഗം വഴി നോർക്ക റൂട്ട്സിനെ ബന്ധപ്പെട്ടു. പിന്നാലെ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികൾ ഏകോപിപ്പിക്കുന്നതായി സർക്കാർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home