ad
Deshabhimani

print edition ഡൽഹി സർവകലാശാല കോളേജുകളിലേക്ക്‌ നടന്ന ഐസിസി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ മുന്നേറ്റം

SFI.jpg
avatar
സ്വന്തം ലേഖകൻ

Published on Apr 30, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ഡൽഹി സർവകലാശാലക്ക്‌ കീഴിലുള്ള കോളേജുകളിലേക്ക്‌ നടന്ന ഇന്റേണൽ കംപ്ലെയ്‌ന്റ്‌സ്‌ കമ്മിറ്റി(ഐസിസി) തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ മുന്നേറ്റം. ചൊവ്വാഴ്‌ച നടന്ന സക്കീർ ഹുസൈൻ കോളേജ് ഐസിസി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയുടെ അലീന മിർസ വിജയിച്ചു. എബിവിപി സംപൂജ്യരായി. മൂന്ന്‌ ഐസിസി പോസ്റ്റുകളിൽ ഒരു സീറ്റിലാണ് എസ്‌എഫ്‌ഐ മത്സരിച്ചത്. ഒരുസീറ്റിൽ എൻഎസ്‌യുഐയും മറ്റൊന്നിൽ സ്വതന്ത്ര സ്ഥാനാർഥിയും ജയിച്ചു. അവസാനം ഇവിടെ ഐസിസി തെരഞ്ഞെടുപ്പ്‌ നടന്നത്‌ 2023ലാണ്‌ . അന്നും എസ്‌എഫ്‌ഐ സ്ഥാനാർഥി വിജയിച്ചിരുന്നു.


കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന മിറാന്‍ഡ ഹ‍ൗസ്‌ കോളേജ്‌, ഹിന്ദു കോളേജ്‌ എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ വിജയിച്ചു. മിറണ്ടയിൽ നിമിഷ നിഗമും ഹിന്ദു കോളേജുൽ അഗ്രിമ, ആര്യ എന്നിവരുമാണ്‌ വിജയിച്ചത്. അതേസമയം ഫെബ്രുവരിയിൽ നടത്തേണ്ടിയിരുന്ന ഡൽഹി സർവകലാശാലയിലെ ഐസിസി തെരെഞ്ഞെടുപ്പ്‌ നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം എസ്‌എഫ്‌ഐ ജയിച്ച സാഹചര്യത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ്‌ അധികൃതര്‍ ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്ന്‌ എസ്‌എ-ഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ്‌ സൂരജ്‌ ഇളമൺ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home