ad
Deshabhimani

ലഖ്നൗവിലെ കോച്ചിങ്ങ് സെന്ററിൽ വൻ തീപിടിത്തം; കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

up
വെബ് ഡെസ്ക്

Published on Jun 22, 2026, 04:04 PM | 1 min read

ലഖ്നൗ : ഉത്തർപ്രദേശിലെ കോച്ചിങ്ങ് സെന്ററിൽ വൻ തീപിടിത്തം. ലഖ്നൗവിലെ അലി​ഗഞ്ച് പ്രദേശത്തുള്ള കോച്ചിങ്ങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്.


അ​​ഗ്നിശമനാസേനാം​ഗങ്ങളും പൊലീസ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കോച്ചിങ്ങ് സെന്ററിനുള്ളിൽ തീയും പുകയും പടർന്നതോടെ വിദ്യാർഥികൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും നടപടികൾ വേ​ഗത്തിലാക്കാനും യുപി മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home