യമുന ഹൈവേയിൽ ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ച് കത്തിക്കാളി; 13 മരണം

ലഖ്നൗ: ഉത്തൽപ്രദേശിലെ മധുരയിൽ മൂടൽമഞ്ഞിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പടർന്ന് 13 പേർ മരിച്ചു. ചൊവ്വ രാവിലെ യമുന എക്സ്പ്രസ് ഹൈവേയിലാണ് അപകടം. 25ൽ ഏറെപ്പേർക്ക് പരിക്കേറ്റു. 150ൽ ഏറെ യാത്രക്കാരെ രക്ഷപെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഏഴ് ബസുകളുും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. അപകമുണ്ടായ ഉടനെതന്നെ വാഹനങ്ങൾക്ക് തീപിടിക്കുകും ആളിപ്പടരുകയും ചെയ്തു. 11 അഗ്നിശമനസേനാ വാഹനങ്ങൾ എത്തി തീഅണയ്ക്കാനുള്ള ശ്രമം നടത്തി. ബസുകൾക്കെല്ലാം തീപിടിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഉയർന്നേക്കും.










0 comments