ad
Deshabhimani

മോഷണം ഭയന്ന് സ്കോർപിയോ ടെറസിൽ പാർക്ക് ചെയ്യാൻ ഉടമ; ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തുന്ന വീഡിയോ

mahindra
വെബ് ഡെസ്ക്

Published on Sep 03, 2026, 04:01 PM | 1 min read

പട്ന: സോഷ്യൽമീഡിയയിൽ വൈാറലാകുന്നത് മോഷണം ഭയന്ന് ടെറസിൽ മഹീന്ദ്ര സ്കോർപിയോ പാർക്ക് ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയാണ്. ബിഹാറിലാണ് സംഭവം. മഹീന്ദ്ര സ്കോർപിയോ ഉടമ വിദേശത്തേക്ക് പോകുന്നതിന് മുൻപായി, വാഹനം ക്രെയിൻ ഉപയോ​ഗിച്ച് വീടിന്റെ ടെറസിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.


മഹീന്ദ്ര സ്കോർപിയോ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ടെറസിലേക്ക് ശ്രദ്ധാപൂർവ്വം വെയ്ക്കുന്നത് വീഡിയോയിൽ കാണാം. തൊഴിൽ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്ന ഉടമ, വാഹനം താഴെ പാർക്ക് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് കരുതിയതിനെ തുടർന്നാണ് വിചിത്രമായ തീരുമാനമെടുത്തത്.


വാഹ​നം, പെയ്ഡ് പാർക്കിംഗ് കേന്ദ്രങ്ങളിലോ ബന്ധുക്കളുടെ പക്കലോ ഏൽപ്പിക്കുന്നതിന് പകരം ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ തീരുമാനിക്കുകയുമായിരുന്നു. ബിഹാറിലെ കൃത്യമായ സ്ഥലം, ഉടമയുടെ വിവരങ്ങൾ, ഇതിനായി അനുമതികൾ ലഭിച്ചിരുന്നോ എന്ന കാര്യങ്ങൾ വീഡിയോയിൽ വ്യക്തമല്ല.





നിരവധി കമന്റഖുകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് ലഭിക്കുന്നത്. വാഹനം മേൽക്കൂരയിലേക്ക് ഉയർത്തുന്നത് വലിയ അപകടസാധ്യതകൾ ഉയർത്തുന്നുണ്ടെന്നാണ് കമന്റുകളിൽ പറയുന്നത്. ഭാരമേറിയ ഒരു എസ്‌യുവിയുടെ ഭാരം ഒരു പ്രത്യേക ഭാഗത്ത് മാത്രം കേന്ദ്രീകരിച്ച് താങ്ങാൻ സാധാരണ വീടുകളുടെ മേൽക്കൂരയ്ക്ക് ശേഷിയുണ്ടാകണമെന്നില്ല.ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിന് പരിശീലനം ലഭിച്ച ഓപ്പറേറ്റർമാരും താഴെ സുരക്ഷിതമായ അന്തരീക്ഷവും ആവശ്യമാണ്. വാഹനം പിന്നീട് താഴെയിറക്കുമ്പോഴും സമാനമായ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും എന്ന് തുടങ്ങിയ കമന്റുകളുമുണ്ട്.


വാഹനം ദീർഘകാലത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ കവേർഡ് പാർക്കിംഗ്, വിശ്വസ്തനായ കെയർടേക്കർ, ജിപിഎസ് ട്രാക്കിംഗ്, വീൽ ലോക്കുകൾ, സുരക്ഷാ ക്യാമറകൾ എന്നിവ ഉപയോഗിക്കുന്നതാണ് കൂടുതൽ പ്രായോഗികമെന്ന് കമന്റുകളിലൂടെ ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ കണ്ടത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home