ad
Deshabhimani

print edition മഹാരാഷ്‌ട്രയിലെ
3 റസിഡൻഷ്യൽ 
സ്‌കൂളിൽ 
ഭക്ഷ്യ വിഷബാധ

MAHARASTRA.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 28, 2026, 12:50 AM | 1 min read

മുംബൈ: മഹാരാഷ്‌ട്രയിൽ അമ്രാവതി ജില്ലയിൽ മൂന്ന്‌ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധയെന്ന്‌ സംശയം. സ്കൂൾ ഭക്ഷണം കഴിച്ചതിനുപിന്നാലെ ഛർദി ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ നൂറിലേറെ ഗോത്ര വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ധരണിയിലെ ബിജുധാവ്‌ഡി, സാവലികേഡ എന്നിവിടങ്ങളിലെ റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർഥികളാണ്‌ ചികിത്സയിലുള്ളത്‌. സ്കൂളുകളിലേക്ക് ഭക്ഷണം വിതരണം ചെയ്‌തയാൾക്കെതിരെ പരാതി നൽകിയതായി ധർണി ട്രൈബൽ ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. ശനിയാഴ്‌ച 69 വിദ്യാർഥികളെയും ഞായറാഴ്ച 70 വിദ്യാർഥികളെയുമാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home