മഹാരാഷ്‌ട്രയിൽ 82 ലക്ഷം രൂപ തലയ്ക്കു വിലയിട്ട 11 മാവോയിസ്റ്റുകൾ കീഴടങ്ങി

മുംബൈ: മഹാരാഷ്‌ട്ര ഗഡ്‌ചിരോളി ജില്ലയിൽ 11 മാവോയിസ്റ്റുകൾ കീഴടങ്ങി. 82 ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റുകളാണ് സംസ്ഥാന പൊലീസ് മേധാവി രശ്‌മി ശുക്ലയുടെ സാന്നിധ്യത്തിൽ കീഴടങ്ങിയത്. ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര, തെലങ്കാന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവരാണ്.
ഒക്‌ടോബർ 15 ന് ജില്ലയിൽ 60 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. കഴിഞ്ഞവർഷം ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ സുരക്ഷാ സേന 270-ലധികം മാവോയിസ്റ്റുകളെ വധിച്ചു.










0 comments