print edition കരിമ്പിന് ഉയർന്ന താങ്ങുവില വേണം: മഹാരാഷ്ട്രയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു

പ്രതീകാത്മക ചിത്രം
മുംബൈ: പഞ്ചസാര വിലയിലെ കുതിച്ചുചാട്ടത്തിന് ആനുപാതികമായി കരിമ്പിന്റെ സംഭരണവില ഉയർത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാക്കുന്നു. പഞ്ചസാര വിലയിൽ 40 ശതമാനത്തിലധികം വർധനവുണ്ടായിട്ടും അതിന്റെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. പഞ്ചസാര വിൽപനയിലൂടെ മില്ലുകൾ വൻ ലാഭംകൊയ്യുന്നു. വളം ഉൾപ്പെടെയുള്ള കൃഷിചെലവുകൾ വർധിക്കുമ്പോൾ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
സ്വാഭിമാനി ഷേത്കാരി സംഘടനയുടെ നേതൃത്വത്തിൽ പുണെയിലെ ഷുഗർ കമീഷണറേറ്റിനുമുന്നിലും പ്രതിഷേധിച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം തീവ്രമാക്കാനാണ് സംഘടനകളുടെ തീരുമാനം. കരിമ്പുവെട്ട് പൂർണമായി തടസപ്പെടുത്തി സമരം ശക്തമാക്കുമെന്ന് കർഷകർ മുന്നറിയിപ്പുനൽകി.










0 comments