മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

Image Credit : ANI
പൂണെ: മഹാരാഷ്ട്രയിലെ പൂണെയ്ക്ക് സമീപമുള്ള പിംപ്രി-ചിഞ്ച്‌വാഡിൽ ബഹുനില കെട്ടിടം തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ. പ്രദേശത്ത് നിലവിൽ കനത്ത മഴ തുടരുന്നതിനിടയിലാണ് ഈ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.
വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സംഘവും പ്രാദേശിക അധികാരികളും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
കെട്ടിടം തകരാൻ ഇടയാക്കിയ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. മരണസംഖ്യയോ പരിക്കേറ്റവരുടെ കൃത്യമായ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.











0 comments