സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ചെന്നൈ: യാത്രാമധ്യേ സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ- മധുര ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ച രാവിലെ ചെന്നൈയിൽ നിന്ന് മധുരയിലേക്ക് 68 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനമാണ് ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചറക്കിയത്. ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത് എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. വിഷയത്തിൽ ഇൻഡിഗോ പ്രതികരിച്ചിട്ടില്ല.
ഇന്നലെ ലേയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിലേയ്ക്ക് തിരിച്ചുവിട്ടിരുന്നു. ഡൽഹിയിൽ നിന്ന് ലേയിലേക്ക് പോയ 6E2006 വിമാനം രണ്ട് മണിക്കൂറിനു ശേഷം കറങ്ങി മടങ്ങുകയായിരുന്നു. സാങ്കേതിക പ്രശ്‌നംമൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് അധികൃതർ അറിയിച്ചത്.










0 comments