ഗണേശോത്സവാഘോഷത്തിന് ശേഷം റോഡരികിൽ കിടന്നുറങ്ങി; വൈദ്യുതി ലൈൻ പൊട്ടിവീണ് നാലുപേർക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
മാണ്ഡല: മധ്യപ്രദേശിൽ ഗണേശോത്സവാഘോഷത്തിന് ശേഷം റോഡരികിൽ കിടന്നുറങ്ങിയവർക്കുമേൽ വൈദ്യുതി ലൈൻ പൊട്ടിവീണു അപകടം. നൈൻപൂരിലെ ഹിരാപൂർ ഗ്രാമത്തിലാണ് സംഭവം. നാലുപേർ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഗണേശ വിഗ്രഹം പുഴയിൽ ഒഴുക്കിയശേഷം റോഡരികിലെ പന്തലിൽ ഉറങ്ങാൻ കിടന്നവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് വൈദ്യുതി ലൈൻ പൊട്ടി ഇവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
പുലർച്ചെ അഞ്ച് മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കാനെത്തിയപ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടതായി അറിയുന്നത്. എല്ലാവരും നിലത്ത് കിടന്നത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും പൊലീസ് അറിയിച്ചു.
ജൈനു ഭൻവ്രെ (19), രവി ഝാരിയ (24), കൃഷ്ണ കുമാർ ഭൻവ്രെ (18), വീരേന്ദ്ര ഭൻവ്രെ (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.








0 comments