ad
Deshabhimani

print edition മ‍ൗലികാവകാശങ്ങളുടെ ലംഘനം: എം എ ബേബി

ma baby

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ആർ അരുൺകുമാർ, തപൻസെൻ, 
വി ശിവദാസൻ എം പി തുടങ്ങിയവർ നോയ്ഡയിലെ തൊഴിലാളികളെ സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 04, 2026, 01:12 AM | 1 min read

ന്യൂഡൽഹി : ജയിലിലായവർക്ക്‌ ജാമ്യപേക്ഷ നൽകാനും നിയമസഹായം തേടാനും സാധിക്കാത്തത്‌ മ‍ൗലികാവകാശങ്ങളുടെ ലംഘനമാണെന്ന്‌ തൊഴിലാളികളെ കണ്ടശേഷം എം എ ബേബി പറഞ്ഞു. കുറച്ചുദിവസങ്ങളായി വി ശിവദാസൻ എംപി മുഖേന തൊഴിലാളികളെ ജയിലിൽ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.


ഉന്നതസ്ഥാനങ്ങളിലുള്ളവർ അനുമതി നിഷേധിച്ചെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. ഇത്‌ തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ്. സർക്കാർ എന്തോ ഒളിച്ചുവയ്‌ക്കുന്നുവെന്നും ഇതിലൂടെ വ്യക്തം. തൊഴിലാളികളുടെ പോരാട്ടത്തെ സിപിഐ എം പിന്തുണയ്‌ക്കുമെന്നും അവർക്ക്‌ നിയമസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home