Deshabhimani

print edition ഗ്യാനേഷ്‌കുമാറിന്റേത്‌ അൽപ്പത്തം: എം എ ബേബി

MA Baby.jpg

ഭഗത് സിങ് ജന്മദിനത്തിൽ വോട്ടവകാശം സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ സിപിഐ എം ഡൽഹി ഗോൾ മാർക്കറ്റിൽ നടത്തിയ പ്രകടനം. ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ അരുൺകുമാർ, ബി വി രാഘവുലു, എംപിമാരായ എ എ റഹിം, വി ശിവദാസൻ, കേന്ദ്രകമ്മിറ്റി അംഗം വിക്രം സിങ്ങ് എന്നിവർ മുൻനിരയിൽ| ഫോട്ടോ : പി വി സുജിത്‌

വെബ് ഡെസ്ക്

Published on Sep 29, 2026, 12:32 AM | 1 min read

ന്യൂഡൽഹി: ഗ്യാനേഷ്‌കുമാറിന്‌ ഒരു നിമിഷം പോലും മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറായി തുടരാനുള്ള ധാർമിക അവകാശമില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ജനാധിപത്യ സംവിധാനത്തിൽ കുറ്റക്കാരനാണെന്ന്‌ വ്യക്തമായിട്ടും പദവിയിൽ കടിച്ചുതൂങ്ങി അൽപ്പത്തമാണ്‌.


ഗ്യാനേഷ്‌ കുമാറിനെ സ്ഥാനത്തുനിന്ന്‌ മാറ്റാനും എസ്‌ഐആർ എന്ന ആഭാസപ്രവൃത്തി അടിയന്തരമായി നിർത്താനും ആവശ്യപ്പെട്ടുള്ള സമരവുമായി അതിശക്തമായി മുന്നോട്ടുപോകും. ചൊവ്വാഴ്ച ഇന്ത്യ കൂട്ടായ്‌മ യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചചെയ്യുമെന്നും ബേബി പറഞ്ഞു. ഭഗത്‌ സിങ്ങിന്റെ 119–ാം ജന്മദിനത്തിൽ വോട്ടവകാശം സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ സംഘടിപ്പിച്ച പ്രകടനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽനിന്ന്‌ ഗോൾ മാർക്കറ്റിലെ ഭഗത്‌ സിങ്‌ പാർക്കിലേക്കാണ്‌ പ്രകടനം സംഘടിപ്പിച്ചത്‌. പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ ബി വി രാഘവുലു‍, ആർ അരുൺകുമാർ, എംപിമാരായ വി ശിവദാസൻ‍, എ എ റഹീം, സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ്‌ സക്‌സേന, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വിക്രം സിങ്‌, മുരളീധരൻ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്ട്‌ തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home