എം എ ബേബി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ കെജ്രിവാളിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സെപ്റ്റംബർ 30ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ മുന്നണി യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയടക്കമുള്ള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ പ്രതിഷേധ പരമ്പരകൾക്കായി എല്ല പ്രതിപക്ഷ പാർടികളും ഒന്നിച്ചു നിൽക്കണമെന്ന് എം എ ബേബി വ്യക്തമാക്കി.









0 comments