ad
Deshabhimani

യുവതിയെ കാറിന്റെ ബോണറ്റിൽ വലിച്ചിഴച്ച് ഡ്രൈവർ; വീഡിയോ

women
വെബ് ഡെസ്ക്

Published on Sep 16, 2026, 04:39 PM | 1 min read

ലഖ്‌നൗ: യുവതിയെ കാറിന്റെ ബോണറ്റിൽ വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ജനേശ്വർ മിശ്ര പാർക്കിന് സമീപമാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തർക്കത്തെ തുടർന്ന് യുവതിയെ കാറിടിച്ച് ബോണറ്റിലിട്ട് കുറെ ദൂരം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.


തന്റെ പങ്കാളിയെ മറ്റൊരു സ്ത്രീയോടൊപ്പം കാറിൽ കണ്ടതിനെ തുടർന്ന് യുവതി വാഹനം തടയാൻ ശ്രമിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തർക്കത്തിനിടെ ഡ്രൈവർ വാഹനം പെട്ടെന്ന് വേഗത്തിൽ മുന്നോട്ട് എടുത്തതോടെ യുവതി ബോണറ്റിലേക്ക് വീഴുകയും വാഹനം നിർത്താതെ കുറച്ചുദൂരം മുന്നോട്ട് പോകുകയും ചെയ്തു.


ശേഷം യുവതി ബോണറ്റിൽ നിന്ന് റോഡിലേക്ക് വീണു. തുടർന്ന് ഡ്രൈവർ വാഹനവുമായി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. ദൃക്‌സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന്റെ വീഡിയോയും മറ്റ് തെളിവുകളും പരിശോധിച്ചു വരികയാണെന്നും പ്രതിയായ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home