ലഖ്‌നൗവിൽ വീടിന്റെ മേൽക്കൂര തകർന്നു; രണ്ട് കുട്ടികൾ മരിച്ചു

ലഖ്‌നൗ: ലഖ്‌നൗവിൽ വീടിന്റെ മേൽക്കൂര തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇറ്റൗഞ്ച സ്വദേശി കാസിമിന്റെ മകൻ അലി (12), മോഹന നിവാസിയായ ഇമ്രാന്റെ മകൻ അർമാൻ (12) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.15 ഓടെ മോഹനയിലെ മൊഹല്ല പഖാരിയയിലാണ് മേൽക്കൂര തകർന്നത്.
മുഹറം ഘോഷയാത്ര കാണാനെത്തിയവർക്ക് മുകളിലത്തെ നിലയിൽ നിന്ന് പാനീയം വിളമ്പുന്നതിനിടെ കെട്ടിടം തകർന്നു വീഴുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ എട്ടുപേരിൽ അഞ്ച് പേരുടെ നില ഗുരുതരമായതിനാൽ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (KGMU) ട്രോമ സെന്ററിലേക്ക് മാറ്റി. മറ്റ് മൂന്നുപേർ ബക്ഷി കാ തലാബിലെ ആശുപത്രിയിൽ ചികിത്സയിലാണ്.










0 comments