ad
Deshabhimani

print edition ആവശ്യത്തിന്‌ അധ്യാപകരില്ല; ലഖ്‌ന‍ൗവിൽ പ്രക്ഷോഭവുമായി 
സ്‌കൂൾ വിദ്യാർഥിനികൾ

Lucknow.jpg

പ്രതിഷേധിച്ച സ്-കൂൾ വിദ്യാർഥിനികളുമായി പൊലീസ് ചർച്ച നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 01:30 AM | 1 min read

ലഖ്‌ന‍ൗ: ഉത്തർപ്രദേശ്‌ തലസ്ഥാനമായ ലഖ്‌ന‍ൗവിൽ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിൽ ആവശ്യത്തിന്‌ അധ്യാപകരില്ലാത്തതിലും ക്ലാസുകൾ നിരന്തരം മുടങ്ങുന്നതിലും തെരുവിലിറങ്ങി വിദ്യാർഥിനികൾ. ജയ് പ്രകാശ് നാരായൺ സർവോദയ വിദ്യാലയത്തിലെ വിദ്യാർഥിനികൾ സ്‌കൂളിൽ നിന്ന് പുറത്തിറങ്ങി ദുബഗ്ഗ-–കാൺപുർ ബൈപാസ്‌ ഉപരോധിച്ചു.


കനത്ത മഴയിലും പിൻവാങ്ങാതെയാണ്‌ കുട്ടികൾ പ്രതിഷേധിച്ചത്‌. ഇതേ പ്രശ്നം ഉന്നയിച്ച് സ്‌കൂളിലെ ആൺകുട്ടികൾ വെള്ളിയാഴ്ച പ്രതിഷേധിച്ചിരുന്നു. മുമ്പ്‌ ഫത്തേപുർ, ഹമീർപുർ, കനൗജ് തുടങ്ങിയ ഇടങ്ങളിലും സമാനമായ രീതിയിൽ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home