ad
Deshabhimani

ലഫ്. ജനറൽ എൻ എസ് രാജ സുബ്രഹ്മണി പുതിയ സംയുക്ത സൈനിക മേധാവി

Chief of Defence Staff

ലഫ്റ്റനന്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണി | Photo Credit: X/@SpokespersonMoD

വെബ് ഡെസ്ക്

Published on May 09, 2026, 04:41 PM | 1 min read

ന്യൂഡൽഹി : രാജ്യത്തിന്റെ അടുത്ത സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലഫ്റ്റനന്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണിയെ (റിട്ട.) കേന്ദ്ര സർക്കാർ നിയമിച്ചു. സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കും. നിലവിലെ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ മെയ് 30-ന് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണ് നിയമനം.


2025 സെപ്റ്റംബർ മുതൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ചു വരികയാണ് ലഫ്റ്റനന്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണി.


വിവിധ യുദ്ധസാഹചര്യങ്ങളിലും ദുർഘടമായ ഭൂപ്രകൃതികളിലും സൈനിക സേവനം അനുഷ്ഠിച്ച സുദീർഘമായ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. കമാൻഡ്, സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ തലങ്ങളിൽ നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home