ad
Deshabhimani

ഡാർക്ക് വെബ് വഴി തപാൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്

dw
വെബ് ഡെസ്ക്

Published on Mar 25, 2026, 12:09 PM | 1 min read

റാഞ്ചി: നെതർലൻഡ്സിൽ നിന്ന് ഡാർക്ക് നെറ്റ് വഴി തപാൽ മാർഗ്ഗം ഇറക്കുമതി ചെയ്ത അമ്പത് എൽഎസ്ഡി പാച്ചുകൾ പോലീസ് പിടിച്ചെടുത്തു. ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പ്രതികളുടെ റിമാൻഡ് ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹെഹാൽ പോസ്റ്റ് ഓഫീസിൽ വച്ചാണ് പാർസൽ കണ്ടെത്തിയത്.


ഇതേ കേസിൽ ഫെബ്രുവരി 25-ന് 20കാരനായ അഭിഷേക് കുമാറിനെയും 21കാരനായ അവിനാഷ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ,ഹെസൽ ഏരിയയിലെ ഓജാ മാർക്കറ്റിൽ എത്തിയ പാർസലിൽ നിന്ന് ഏകദേശം1.74ഗ്രാം എൽഎസ്ഡി(എൽസെർജിക് ആസിഡ് ഡൈഎഥൈലാമൈഡ്) പിടിച്ചെടുത്തു. റാഞ്ചിയിൽ ഇത്തരത്തിൽ ആദ്യമായാണ് എൽഎസ്ഡി പിടിച്ചെടുക്കുന്നതെന്നും പോലീസ് അറിയിച്ചു.


അന്താരാഷ്ട്ര വിപണിയിൽ ഓരോ എൽഎസ്ഡി പാച്ചിനും 8000മുതൽ 10,000രൂപ വരെ വിലയുണ്ടെന്നാണ് പോലീസ് പറയുന്നത്. രസഹസ്യ വിപണിയിലാണ് ഇത്തരത്തിൽ ഉയർന്ന വിലയ്ക്ക് ഇവ വിൽക്കപ്പെടുന്നത്.


ലൈസർജിക് ആസിഡ് ഡൈഎഥൈലാമൈഡ്ശക്തമായ ഹാലൂസിനോജനിക് മയക്കുമരുന്നാണ്. ഇത് വ്യക്തിയുടെ ധാരണാശേഷി, മാനസികാവസ്ഥ, വൈജ്ഞാനിക പ്രക്രിയകൾ എന്നിവയെ ഗണ്യമായി ബാധിക്കുന്നു. ഇത്തരം മയക്കുമരുന്നുകൾ ആരോഗ്യത്തിന് ദോഷകരവും അടിമത്തത്തിന് കാരണമാകുന്നതുമാണ്.


ഡാർക്ക് നെറ്റും അന്തർദേശീയ തപാൽ സംവിധാനവും ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്ത് വലിയ ഭീഷണിയാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home