ad
Deshabhimani

print edition ഇഡി അപ്പീലിൽ കെജ്‌രിവാളിന്‌
നോട്ടീസ്‌

Aravind Kejriwal.jpg
വെബ് ഡെസ്ക്

Published on Apr 30, 2026, 12:00 AM | 1 min read

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ സമൻസുകൾ അവഗണിച്ച രണ്ടുകേസുകളിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ വിട്ടയച്ചതിനെതിരെ ഇഡി നൽകിയ അപ്പീലിൽ പുതിയ നോട്ടീസയച്ച്‌ ഹൈക്കോടതി. കെജ്‌രിവാളിന്‌ നോട്ടീസ്‌ കൈമാറാൻ കഴിഞ്ഞില്ലെന്ന്‌ രജിസ്‌ട്രി അറിയിച്ചതോടെയാണ്‌ ജസ്‌റ്റിസ്‌ സ്വർണകാന്ത ശർമ പുതിയ നോട്ടീസ്‌ നൽകാൻ ഉത്തരവിട്ടത്‌.


ഡൽഹി മദ്യനയ അഴിമതിയിൽ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ്‌ ഇഡി കെജ്‌രിവാളിന്‌ സമൻസ്‌ അയച്ചത്‌. എന്നാൽ നിയമവിരുദ്ധ സമൻസ്‌ ആണെന്ന്‌ ആരോപിച്ച്‌ അദ്ദേഹം ചോദ്യം ചെയ്യലിന്‌ ഹാജരായില്ല. തുടർന്ന്‌ ഇഡി പരാതി നൽകുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home