ad
Deshabhimani

ബോംബെ ഐഐടി ക്യാമ്പസിൽ പുള്ളിപ്പുലി; നായയെ കടിച്ചുകൊന്നു, വിദ്യാർഥികളും ജീവനക്കാരും ഭീതിയിൽ

Leopard IIT BOMBAY
വെബ് ഡെസ്ക്

Published on Jun 20, 2026, 02:32 PM | 1 min read

മുംബൈ: ബോംബെ ഐഐടി ക്യാമ്പസിനെ ഭീതിയിലാക്കി പുള്ളിപ്പുലി. ക്യാമ്പസിനുള്ളില്‍ തെരുവുനായയെ പുള്ളിപ്പുലി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ വിദ്യാര്‍ഥികളും പരിസരപ്രദേശങ്ങളിലുള്ളവരും ഭീതിയിലാണ്. പോവായിലെ ഐഐടി ബോംബെ ക്യാമ്പസിലെ ജീവനക്കാരുടെ ഹോസ്റ്റല്‍ പരിസരത്താണ് സംഭവം.


വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഹോസ്റ്റൽ പരിസരത്തെ ഒരു ഗോവണിയുടെ അരികില്‍ തെരുവുനായയെ പുള്ളിപ്പുലി ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പുള്ളിപ്പുലി നായയുടെ കഴുത്തില്‍ കടിച്ചുകുടഞ്ഞ് നായയെ കൊന്നതിന് ശേഷം ദൂരേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.



ജനവാസ മേഖലയ്ക്ക് തൊട്ടടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം വർദ്ധിച്ചതോടെ ക്യാമ്പസിലെ വിദ്യാർഥികളും, ജീവനക്കാരും, നാട്ടുകാരും വലിയ ഭീതിയിലാണ്. വനപ്രദേശങ്ങളോട് ചേർന്നുള്ളതായതിനാൽ പൊവായ് മേഖലയിൽ മുൻപും പുള്ളിപ്പുലികളെ കണ്ടിട്ടുണ്ടെങ്കിലും, താമസസ്ഥലങ്ങൾക്ക് ഇത്രയും അടുത്ത് ഇത്തരം ആക്രമണം ഉണ്ടാകുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home