ad
Deshabhimani

ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

EARTHQUAKE
വെബ് ഡെസ്ക്

Published on Apr 30, 2026, 08:55 AM | 1 min read

ലേ: ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പുലർച്ചെ 3.54ഓടെയായിരുന്നു ഭൂമി കുലുങ്ങിയത്. ഭൂമിക്കടിയിൽ 150 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.


ലേയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ചലനത്തെത്തുടർന്ന് ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങിയെങ്കിലും നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിമാലയൻ ബെൽറ്റിൽ ഉൾപ്പെടുന്ന ലഡാക്ക് പ്രദേശം ഭൂകമ്പ സാധ്യതയേറിയ മേഖലയാണ്.


പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ ആഴത്തിലായതിനാൽ ഉപരിതലത്തിൽ പ്രകമ്പനം കുറവായിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ മാസവും ലഡാക്കിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിലുള്ള ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home