Deshabhimani

ഇടതുപക്ഷം രാജ്യത്തെ നയിക്കുന്നു; പ്രക്ഷോഭത്തിന്റെ ചാലകശക്തിയെന്ന് കേന്ദ്ര ഇന്റലിജൻസ്‌

GYANESH KUMAR.jpg
വെബ് ഡെസ്ക്

Published on Oct 09, 2026, 05:31 PM | 1 min read

ന്യ‍ൂഡൽഹി: ഭരണഘടനാ അവകാശങ്ങളെ കശാപ്പുചെയ്ത് വോട്ടവകാശം അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിക്കായുള്ള പ്രക്ഷോഭത്തിന്റെ ചാലകശക്തി ഇടതുപക്ഷമാണെന്ന കേന്ദ്ര ഇന്റലിജൻസ്‌ ഏജൻസി റിപ്പോർട്ട്. ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാഴാഴ്‌ച്ച രാത്രി മുതൽ ഇടതു സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച്‌ തടവിലാക്കുന്നത്‌ ഈ തിരിച്ചറിവിലാണ്‌. ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സിജെപിയും ശനിയാഴ്‌ച ജന്തർമന്തറിൽ ആരംഭിക്കുന്ന സംയുക്ത പ്രക്ഷോഭത്തിന് തടയിടാനാണ് രഹസ്യനീക്കം.


ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഗാന്ധിജയന്തി ദിനത്തിൽ ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിൽ ജന്തർമന്തറിലേക്ക്‌ നടത്തിയ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നിരുന്നു. കേന്ദ്ര ഇന്റലിജൻസ്‌ സംവിധാനങ്ങളുടെ കണക്കുകൂട്ടലുകളെ കാറ്റിൽപ്പറത്തിയുള്ള വലിയ യുവജനപങ്കാളിത്തമാണ്‌ സമരത്തിലുണ്ടായത്‌. പ്രക്ഷോഭം അടിച്ചമർത്തണമെങ്കിൽ ആദ്യം ഇടതുപക്ഷത്തെ തടയണമെന്ന് തീരുമാനത്തിലാണ് സർക്കാർ.


വ്യാഴാഴ്‌ച രാത്രി എസ്‌എഫ്‌ഐ ഗുജറാത്ത്‌ സംസ്ഥാന സെക്രട്ടറി സത്യേശ ലേവ, എഐവൈഎഫ്‌ യുപി സംസ്ഥാന പ്രസിഡന്റ്‌ ഫക്കീർ ആലം, ഡിവൈഎഫ്‌ഐ യുപി സംസ്ഥാന സെക്രട്ടറി രാജ്‌ കുമാർ, സിജെപി ദേശീയ വക്താവ്‌ ദീപക്‌ ബല്യാൻ തുടങ്ങിയവരെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. യുപിയിൽ എസ്‌എഫ്‌ഐ സഹാരൻപുർ ജില്ലാ കൺവീനർ ആരിഫിനെ വീട്ടിൽനിന്ന്‌ പിടിച്ചുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ തടവിലിട്ടു. അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ നേതാവ്‌ ദാവൂദ് റാവുവും തടവിലാണ്‌. പുണെയിൽനിന്ന് ഡൽഹിയിക്ക് പുറപ്പെട്ട മുപ്പതോളം എഐഎസ്എഫ് പ്രവർത്തകരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്‌തു. വെള്ളി രാത്രി മുതൽ ക‍ൂടുതൽ നേതാക്കളെ കരുതൽ തടങ്കലിലാക്കാനാണ്‌ ഡൽഹി പൊലീസിന്റെ നീക്കം.


ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ പ്രതിഷേധിക്കാൻ രാജ്യമൊന്നാകെ ഡൽഹിയിലേക്ക് ഇരച്ചെത്തുമെന്ന് അറിഞ്ഞതോടെ സർവ്വ സന്നാഹങ്ങളും ഒരുക്കി പ്രക്ഷോഭത്തെ തടയാൻ കേന്ദ്രം ശ്രമിക്കുകയാണ്. ജനരോഷത്തെ മോദിയും സംഘവും അത്രയധികം ഭയപ്പെടുന്നു എന്ന് തെളിയിക്കുന്ന സാഹചര്യമാണിത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home