ad
Deshabhimani

print edition നിർത്തൂ, ബുൾഡോസർ രാജ്‌; ഡൽഹിയിൽ ഇടതുപക്ഷ പ്രതിഷേധം

Left Parties Stage Mass Protest at Jantar Mantar

ബിജെപി സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ ഇടതുപക്ഷ പാർടികൾ ജന്തർമന്തറിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി വി സുജിത്

avatar
സ്വന്തം ലേഖകൻ

Published on Aug 05, 2026, 01:00 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ ജന്തർമന്തറിൽ പ്രതിഷേധിച്ച്‌ ഇടതുപക്ഷ പാർടികൾ. സിപിഐ എം, സിപിഐ, സിപിഐ എംഎൽ തുടങ്ങിയ പാർടികൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.


ഡൽഹിയുൾപ്പെടെ ബിജെപി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും പാവപ്പെട്ടവരെ ഒഴിപ്പിച്ച് ഭൂമി കോർപറേറ്റുകൾക്ക്‌ കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂ‍റോ അംഗം അമ്രാ റാം എംപി പറഞ്ഞു. ‘എന്റെ ഗ്രാമമായ ബസ്‌നിയിലും ബിജെപി സർക്കാർ വീടുകൾ പൊളിക്കാൻ ശ്രമിച്ചു. ശരീരത്തിലൂടെ ബുൾഡോസർ കടത്തിവിട്ടതിന്‌ ശേഷം മാത്രമേ വീടുകൾ പൊളിക്കാനാകൂ എന്ന്‌ നിലപാടെടുത്തതോടെയാണ്‌ സർക്കാരിന്‌ പിന്മാറേണ്ടിവന്നത്‌. സർക്കാര്‍ സമരത്തിന്റെ ഭാഷ മാത്രമേ കേൾക്കുകയുള്ളൂ എന്ന്‌ ഇതിലൂടെ വ്യക്തമാകുന്നു’ – അമ്രാ റാം പറഞ്ഞു.


സിപിഐ എം മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി, ഡൽഹി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ രാജീവ്‌ കുൻവാർ‍, പി വി അനിയൻ, എംപിമാരായ പി സന്തോഷ്‌ കുമാർ, രാജാ റാം തുടങ്ങിയവർ പങ്കെടുത്തു. അനധികൃത പൊളിച്ചുനീക്കലിനെതിരെ പ്രധാനമന്ത്രിക്കും ഡൽഹി മുഖ്യമന്ത്രിക്കും നിവേദനം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home