ad
Deshabhimani

print edition ബംഗാളിൽ ഇടതുമുന്നണി 
സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

cpim protest
വെബ് ഡെസ്ക്

Published on Sep 14, 2026, 12:16 AM | 1 min read

കൊൽക്കത്ത: ​പശ്ചിമ ബംഗാളിൽ ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റെജിനഗർ, നന്ദിഗ്രം നിയമസഭാ സീറ്റുകളിലെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റെജിനഗറിൽ സിപിഐ എം പ്രതിനിധി അഡ്വ. സയീദ് ആസാദ് അലിയും നന്ദിഗ്രാമിൽ സിപിഐയുടെ ശാന്തിഗോപാൽ ഗിരിയുമാണ് സ്ഥാനാർത്ഥികൾ.


മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം, ഭവാനിപുർ എന്നിവിടങ്ങളിൽനിന്ന് വിജയിച്ചതിനു ശേഷം നന്ദിഗ്രാമിൽ രാജിവച്ചു. റെജിനഗറിൽ രണ്ടാംസീറ്റിൽ ജയിച്ച ഹുമയൂൺ കബീറും രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.


​കോൺഗ്രസും രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി ഇതുവരെ തീരുമാനിച്ചില്ല. തൃണമൂൽ മമത പക്ഷവും ഋതബ്രത പക്ഷവും തമ്മിൽ ചിഹ്നത്തിനും കൊടിക്കും വേണ്ടി നിയമപോരാട്ടം തുടരുന്നതിനാൽ സ്ഥാനാർത്ഥി നിർണയം അനിശ്ചത്വത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home