"ഹിന്ദി പഠിച്ചോണം, ഇല്ലെങ്കിൽ.."; ആഫ്രിക്കൻ വംശജനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ | VIDEO

Screengrab
ന്യൂഡൽഹി: ഡൽഹിയിലെ പൊതുപാർക്കിൽ കുട്ടികളെ ഫുട്ബോൾ പഠിപ്പിക്കുന്ന ആഫ്രിക്കൻ വംശജനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ. ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ പാർക്കിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപി കൗൺസിലറായ രേണു ചൗധരി ഭീഷണിപ്പെടുത്തിയത്.
രേണു ചൗധരി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ, ആരെയും ഭീഷണിപ്പെടുത്തുകയെന്നത് തന്റെ ഉദ്ദേശ്യമല്ലായിരുന്നുവെന്ന ന്യായീകരണവുമായി അവർ രംഗത്തെത്തി.
"നിങ്ങൾ ഇതുവരെ ഹിന്ദി പഠിച്ചിട്ടില്ല. എന്തുകൊണ്ടാണ് പഠിക്കാത്തത്? ഒരു മാസത്തിനുള്ളിൽ നിങ്ങൾ ഹിന്ദി പഠിച്ചില്ലെങ്കിൽ പാർക്ക് ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കും," വീഡിയോയിൽ രേണു ചൗധരി പറയുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ 15 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണ് വീഡിയോയിലുള്ള ആഫ്രിക്കൻ വംശജൻ. ഇദ്ദേഹം ഒരു സ്വകാര്യ ഫുട്ബോൾ കോച്ചായി ജോലി ചെയ്തു വരികയാണ്.










0 comments