print edition ഓരോ കുടുംബത്തിലും ഒരാൾക്ക് ജോലി ഉറപ്പാക്കും; ബംഗാളിൽ ഇടതുമുന്നണി പ്രകടനപത്രിക

ഇടതുമുന്നണി ചെയർമാൻ ബിമൻ ബസുവും ഘടകകക്ഷിനേതാക്കളും ചേർന്ന് പ്രകടനപത്രിക പുറത്തിറക്കുന്നു.
ഗോപി
Published on Apr 06, 2026, 12:15 AM | 1 min read
കൊൽക്കത്ത : രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്ക് ശ്വാശത പരിഹാരവുമായി പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി പ്രകടനപത്രിക. കൊൽക്കത്തയിലെ മുസാഫർ അഹമ്മദ് ഭവനിൽ ഇടതുമുന്നണി ചെയർമാൻ ബിമൻ ബസുവും ഘടകകക്ഷിനേതാക്കളും ചേർന്ന് പത്രിക പുറത്തിറക്കി. തൃണമൂലിന്റെ അരാജകത്വഭരണം അവസാനിപ്പിച്ചും വർഗീയത വിതയ്‌ക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തിയും ബംഗാളിനെ രക്ഷിക്കൂ എന്നതാണ് ഇടതുമുന്നണി ആഹ്വാനം. ജനാധിപത്യ മതേതരമൂല്യങ്ങളിലൂന്നി സമഗ്രമേഖലയിലും വികസനം സാധ്യമാക്കുന്ന 20 ഇന പരിപാടികളാണ് മുഖ്യമായുള്ളത്.
ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരാൾക്ക് സ്ഥിരം ജോലി, അഞ്ചുവർഷത്തിനുള്ളിൽ 40 ലക്ഷം സ്ഥിരം ജോലി, വ്യാവസായിക–ലോജിസ്‌റ്റിക്‌സ് സേവനങ്ങളിൽ 25 ലക്ഷം ജോലി, 20 ലക്ഷം ഗ്രാമീണ ജോലി, 15 ലക്ഷം സാങ്കേതിക വിദ്യാധിഷ്ഠിത ജോലി, അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ സർവീസിലെ എല്ലാ ഒഴിവുകളും നികത്തും, 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മുതിർന്ന പൗരർക്ക് മാസം 6000രൂപ തുടങ്ങിയവ പ്രധാന പദ്ധതികളാണ്. സംസ്ഥാന ബജറ്റിന്റെ 20 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വയ്‌ക്കും, ബിരുദാനന്തര ബിരുദം വരെയുള്ള ട്യൂഷൻ ഫീസ് ഒഴിവാക്കും.










0 comments