ad
Deshabhimani

മണ്ണിടിച്ചിൽ: കർണാടകത്തിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു

train

image credit: Southern Railway facebook

വെബ് ഡെസ്ക്

Published on Jun 21, 2025, 02:09 PM | 1 min read

ബം​ഗളൂരു : കർണാടകത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സകലേശ്പൂർ - സുബ്രഹ്മണ്യ റോഡ് സെക്ഷനിലാണ് ​ഗതാ​ഗത തടസമുണ്ടായത്. ദക്ഷിണ കന്നഡ ജില്ലയിലെ എടകുമാരി, ഷിരിബാഗിലു സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് സകലേശ്പൂർ- സുബ്രഹ്മണ്യ റോഡ് സെക്ഷനിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കുന്നിൽ നിന്നുള്ള പാറകൾ ചരക്ക് ട്രെയിനുകൾ സഞ്ചരിക്കുന്ന റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇതോടെ ​ഗതാ​ഗതം തടസപ്പെടുകയും ഷെഡ്യൂൾ ചെയ്ത സർവീസുകൾ താമസിക്കുകയും ചെയ്തു.


മണ്ണിടിച്ചിലുണ്ടായതോടെ 3:40 ന് കടഗരവള്ളിയിൽ എത്തിയ കെഎസ്ആർ ബെംഗളൂരു കണ്ണൂർ എക്സ്പ്രസ് പുറപ്പെടാൻ വൈകി. 3:10 ന് സകലേശ്പൂരിലെത്തിയ ബെംഗളൂരു മുർദേശ്വർ എക്സ്പ്രസ്, രാവിലെ 6:26 ന് എത്തിയ വിജയപുര മംഗളൂരു സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ എന്നിവയും വൈകി. NTES അല്ലെങ്കിൽ 'Where is My Train' മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് യാത്രക്കാർ അവരുടെ ട്രെയിനുകളുടെ തത്സമയ അപ്‌ഡേറ്റുകൾ ട്രാക്ക് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ട്വിറ്റർ വഴി @RailwaySeva യിൽ ബന്ധപ്പെടുകയോ 139 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയോ ചെയ്യാമെന്ന് ഹുബ്ബള്ളിയിലെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ മഞ്ജുനാഥ് കണമാടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home