print edition ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് ലളിത് മോദി

ലണ്ടൻ : അടുത്ത വർഷം ആദ്യം ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് ഐപിഎൽ ചെയർമാൻ ലളിത് മോദി. 2009-ലെ ഐപിഎൽ ദക്ഷിണാഫ്രിക്ക കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ പിഴ സാഫെമ അപ്പലറ്റ് ട്രിബ്യൂണൽ റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികരണം. 14 വർഷമായി രാജ്യംവിട്ടിട്ട്. സത്യം ജയിച്ചതിൽ സന്തോഷമുണ്ടെന്ന് ലണ്ടനിൽനിന്നുള്ള വിഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.









0 comments