ad
Deshabhimani

രാജ്യത്ത് ഹിമപ്പുലികൾ കൂടുതലുള്ളത് ലഡാക്കിൽ; ആകെ എണ്ണത്തിന്റെ 68 ശതമാനം

snow leopards
വെബ് ഡെസ്ക്

Published on Oct 24, 2025, 06:26 PM | 1 min read

ജമ്മു : ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിമപ്പുലികളുള്ളത് ( snow leopard) ലഡാക്കിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലുടനീളമുള്ള ആകെ 718 ഹിമപ്പുലികളിൽ 477 എണ്ണം ലഡാക്കിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ആകെ എണ്ണത്തിന്റെ 68 ശതമാനം വരും. പ്രദേശത്തിന്റെ സവിശേഷമായ ആവാസവ്യവസ്ഥയാണ് ഹിമപ്പുലികളുടെ എണ്ണം വർധിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹിമപ്പുലികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും (MoEFCC) ലഡാക്ക് ഭരണകൂടത്തിന്റെയും സഹകരണത്തോടെ, ഇന്ത്യൻ സൈന്യം വ്യാഴാഴ്ച അന്താരാഷ്ട്ര ഹിമപ്പുലി ദിനം ആഘോഷിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home